പാർലമെൻറിനു സമീപം യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

12:42 pm 12/05/2016
images (2)
ന്യൂഡൽഹി: പാർല​െമൻറ്​ മന്ദിരത്തിന്​ സമീപത്തെ മരത്തിൽ യുവാവ്​ തൂങ്ങിമരിച്ചു. 39 കാരനായ രാം ദയാൽ വർമയാണ്​ ജീവനൊടുക്കിയത്​​. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയാണ്​. നിരവധി സർക്കാർ സ്ഥാപനങ്ങളും സുരക്ഷയുമുള്ള വിജയ്​ ചൗക്കിൽ റെയിൽ ഭവനും പാർല​െമൻറിലെ മാധ്യമപ്രവർത്തകരുടെ പാർക്കിങ്​ സ്ഥലത്തിനുമിടയിൽ ഇന്ന്​ രാവിലെ 7.15 ഒാടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. നീല ഷർട്ടും ജീൻസുമായിരുന്നു വേഷം. മുപ്പത്​ പേജുള്ള ആത്​മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്​. നാല്​ കുട്ടികളുടെ പിതാവായ രാം ദയാൽ രണ്ട്​ ദിവസം മുമ്പാണ്​ ഡൽഹിയിലെത്തിയ​െതന്നും ക്രിക്കറ്റ്​ വാതുവെപ്പിലൂടെ കടബാധിതനായതാണ്​ മരണകാരണമെന്നും പൊലീസ്​ അറിയിച്ചു.