പിച്ചിലെ ‘പരാക്രമം’; ജഡേജയ്ക്ക് പിഴ

11-10-2016 12.23AM
image_760x400 (1)
ഇന്‍ഡോര്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിഴ ശിക്ഷ.ന്യൂസിലന്‍ഡിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തെ മത്സരത്തിനിടെ പിച്ചിന് കേടുപാടുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഐസിസി പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.
അമ്പയര്‍മാര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം. ജഡേജ തെറ്റ് സമ്മതിച്ചതിനാല്‍ വാദം കേള്‍ക്കാതെയാണ് ഐസിസി നടപടിയെടുത്തത്.
ജഡേജക്ക് 3 നെഗറ്റീവ് പോയിന്റുമുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനിടെ 4 നെഗറ്റീവ് പോയിന്റ് കൂടി കിട്ടിയാല്‍ ജഡേജക്ക് മത്സരവിലക്ക് നേരിടേണ്ടി വരും. മത്സരത്തില്‍ ന്യൂസീലന്‍ഡിന് പെനാല്‍റ്റിയായി അംപയര്‍മാര്‍ അഞ്ചു റണ്‍സ് ഇന്നലെത്തന്നെ അനുവദിച്ചിരുന്നു. അങ്ങനെ ബാറ്റിംഗ് തുടങ്ങും മുമ്പെ കീവീസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്ണെത്തുകയും ചെയ്തു.