പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

10;00pm 26/5/2016
images (3)
ന്യുഡല്‍ഹി: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലാണ്‌ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരിക്കുന്നത്‌.
കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കുമെന്നും എല്‍ഡിഎഫ്‌ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും മോദി ട്വീറ്റ്‌ ചെയ്‌തു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഡില്ലിയിലെത്തി സന്ദര്‍ശിക്കുമെന്ന്‌ പിണറായി വിജയന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.