പിണറായി വിജയന് യുവമോർച്ചയുടെ കരിങ്കൊടി.

03:14 pm 2/10/2016
PINARAYI_VIJAYAN_10561f

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് യുവമോർച്ചയുടെ കരിങ്കൊടി. ഗാന്ധി ജയന്തി ദിനത്തിൽ തിരുവവന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്.

ഏഴോളം വരുന്ന യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഒാടുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. മെഡിക്കൽ മാനേജുമെന്‍റുമായി സർക്കാർ ധാരണയായ അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.