ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗത്തിലാണു പുതിയ തീരുമാനം കൈക്കൊണ്ടത്.
1998ലെ മോട്ടോര്‍ വെഹിക്കിള്‍ റെഗുലേഷന്റെ നിര്‍ദേശത്തിലെ 201 ഭേദഗതി മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു. ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പുതിയ നിയമം നടപ്പാക്കിയതെന്നു ഔദ്യോഗിക വക്താവ് പറഞ്ഞു.