പിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

12.17 PM 02-08-2016
29VBG_PILLAI_260155e
ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എ ഷാജു കുറിച്ചു.
പത്തനാപുരം കമുകിന്‍ചേരി എന്‍എസ്എസ് കരയോഗ വാര്‍ഷിക ചടങ്ങില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. തിരുവനന്തപുരത്തു പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണു താമസിക്കുന്നതെന്നും നായയുടെ കുര പോലെ തന്നെയാണ് അഞ്ച് നേരവും അടുത്തൊരു പള്ളിയിലെ ബാങ്ക് വിളിയെന്നും പിള്ള പറഞ്ഞതായാണ് ആരോപണം. പിന്നാലെ ന്യൂനപക്ഷ സമുദായങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
അതേസമയം, സ്വകാര്യചടങ്ങിലെ പ്രസംഗം നീതീകരിച്ചു പിള്ളയുടെ അനുയായികളും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ നായ്ശല്യത്തെക്കുറിച്ചാണു പിള്ള ചൂണ്ടിക്കാട്ടിയതെന്നാണ് അനുയായികളുടെ വിശദീകരണം.