പി.കെ. മാത്യു അച്ചന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഇന്ന്

01.33 AM 29/10/2016
unnamed (1)
ജോയിച്ചന്‍ പുതുക്കുളം
ടൊറന്റോ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപകനും, പ്രഥമ വികാരിയുമായിരുന്ന വന്ദ്യ പി.കെ. മാത്യു അച്ചന്റെ ഒന്നാം ചരമവാര്‍ഷികം ഒക്‌ടോബര്‍ 29-നു ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു.
അന്നേദിവസം രാവിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ വിവിധ ക്രൈസ്തവ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സെക്രട്ടറി സണ്ണി അറിയിച്ചതാണിത്.