പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

04:24pm 30/3/2016

ജോര്‍ജ് ഓലിക്കല്‍
30.3.2016-11ഫിലാഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് അപ്പര്‍ഡാര്‍ബി മേളയില്‍ നിന്ന് പി.കെ. സോമരാജന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണില്‍ നിന്ന് ജേക്കബ് വറുഗീസ്, ഒര്‍ലാന്റോ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ)യില്‍ നിന്ന് ചാക്കോ കുര്യന്‍ എന്നിവര്‍ 20162018 ലേയ്ക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മത്സരിക്കുന്നു.

പി.കെ.സോമരാജന്‍ അപ്പര്‍ ഡാര്‍ബിയിലെ മലയാളികളുടെ ഇടയിലെ കരുത്തുറ്റ നേതാവാണ്. മേള പ്രസിഡന്റ് എസ.്എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അപ്പര്‍ ഡാര്‍ബിയിലെ മലയാളികളുടെ എല്ലാ വിധ ആവശ്യങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. നല്ലൊരു സംഘാടകനും വാഗ്മിയുമാണ് പി.കെ.സോമരാജന്‍.

വാഷിംഗ്ടണില്‍ നിന്നുള്ള ജേക്കബ് വറുഗീസ് ഫൊക്കാനയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവപ്രവര്‍ത്തകനാണ.് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മെട്രോ വാഷിംഗ്ടണ്‍ ന്റെ സെക്രട്ടറി ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒര്‍ലാന്റോ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ)യുടെ പ്രസിഡന്റായി രണ്ടുപ്രാവശ്യം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006ല്‍ ഫ്‌ളോറിഡയില്‍ വെച്ച് ഫൊക്കാന ട്രഷററായി മത്സരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു സംഘാടകനാണ്.

തമ്പി ചാക്കോയുടെ നേതൃത്വത്തിലുളള ടീമിന് ശക്തി പകരാന്‍ ഫൊക്കാനയെ ശരിയായ ദിശയിലേയ്ക്ക് നയിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.