പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു.

12:25 PM 22/12/2016

download (1)
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു. തമിഴ്നാട് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍തോതില്‍കള്ളപ്പണവും സ്വര്‍ണവും സൂക്ഷിച്ചതിന് സിബിഐ അറസ്റ്റ് ചെയ്ത റെഡ്ഡി സഹോദരന്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തന്‍. 2011 മുതലുള്ള ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഈ വര്‍ഷം ജൂണില്‍ തമിഴ്നാടിന്റെ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം.