പി.വി. സിന്ധു തിരുവനന്തപുരത്ത്; ക്യാഷ് അവാർഡ് നൽകി കേരളത്തിന്‍റെ ആദരം

11:59 AM 23/09/2016
images (1)
തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു തിരുവനന്തപുരത്തെത്തി. മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് സിന്ധുവും കോച്ച് പുല്ലേല ഗോപീചന്ദും തിരുവനന്തപുരത്തെത്തിയത്.

രാവിലെ 11 മണിക്ക് തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കും കോച്ചുകൾക്കും വിജയന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയനാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.