പീഡനക്കേസുകളിലെ പ്രതികള്‍ അപ്പീലിലൂടെ രക്ഷപ്പെടുകയാണെന്ന്‌ ശാരിയുടെ പിതാവ്‌

09:33am 8/5/2016

download (4)
പെരുമ്പാവൂര്‍: പീഡനക്കേസുകളിലെ പ്രതികളെ കോടതികള്‍ ശിക്ഷിച്ചാലും അപ്പീലിലൂടെ രക്ഷപ്പെടുകയാണെന്നു കിളിരൂരിലെ ശാരിയുടെ പിതാവ്‌ സുരേന്ദ്രന്‍നായര്‍. രാജ്യത്ത്‌ സ്‌ത്രീ പീഡനം പെരുകുമ്പോഴും ഭരണാധികാരികളും നിയമപാലകരും നിസംഗതയിലാണ്‌. കോടതികള്‍ ശിക്ഷ വിധിച്ചാലും പ്രതികള്‍ക്ക്‌ അപ്പീലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകളാണ്‌ നമ്മുടെ നിയമത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ അതിവേഗ കോടതികള്‍ സ്‌ഥാപിച്ച്‌ അപ്പീല്‍ അനുവദിക്കാതെ ശിക്ഷിക്കണമെന്നും ഇപ്പോള്‍ സ്‌ത്രീ പീഡനത്തിന്റെ പേരില്‍ നടക്കുന്ന സമരങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്നും സുരേന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.
പെരുമ്പാവൂരില്‍ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പൊതുസമ്മേനത്തില്‍ പങ്കെടുത്ത അദ്ദേഹം ജിഷയുടെ മാതാവിനേയും സഹോദരിയെയും താലൂക്ക്‌ ആസ്‌പത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണു മടങ്ങിയത്‌.