പുതിയ ഗവണ്‍മെന്റിനു ആശംസകളുമായി ഫൊക്കാന, പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ നിയമം ഉണ്ടാകണം

12:20pm 22/5/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_94841500
കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാതിപത്യ ഭരണത്തിനു ആശംസകള്‍ നേര്‍ന്ന് ഫൊക്കാന. പുതിയ മുഖ്യമന്ത്രി ആയി തെരെഞ്ഞുടുക്കപ്പെട്ട പിണറായി വിജയന് എല്ലാവിധ ആശംസകള്‍ ആശംസിക്കുന്നതായിഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിനു അനുയോജ്യമായ നടപടികളും ,അതിനു അനുയോജ്യമായ നിയമങ്ങളും ഉണ്ടാക്കുവാന്‍ പുതിയ ഗവണ്‍മെന്റ് ശ്രമിക്കണം എന്ന് ഫൊക്കാനാ നേതൃത്വം ആവശ്യപ്പെടുന്നു.സമീപ കാലത്ത് അമേരിക്കന്‍ മലയാളികളില്‍ പലരുടെയും സ്വത്തുവകകള്‍ നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍ തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നു .കേസുകളും ഇതുമായി ബന്ധപ്പെട്ട് നിരന്തരം ഉണ്ടാകുന്നു .ഇത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ ഇടതു മുന്നണി ഗവന്മേന്റ്‌റ് ശ്രമിക്കണം .
ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല.പ്രവാസികള്‍ക്കായി ഉണ്ടാക്കിയ നോര്‍ക്ക പോലെയുള്ള സംവിധാനങ്ങളില്‍ പ്രവാസി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ,സംഘടനകള്‍ക്കോ പ്രാധാന്യം നല്കണം .പ്രവാസി സര്‍വ്വകലാശാല ഉള്‍പ്പെടെ ഉള്ള വിഷയങ്ങളിലും പുതിയ സര്ക്കാര് ശ്രദ്ധ ചെലുത്തണമെന്നും ഫൊക്കാനാ ആവശ്യപ്പെടുന്നു.പ്രവാസികള്‍ക്ക് കൂടി മെച്ചം ഉണ്ടാകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്ന ഗവന്മേന്റ്‌റ് ആയിരിക്കട്ടെ എന്നും ഫൊക്കാനാ ആശംസിച്ചു.

പ്രസിഡന്റ്‌­ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്­ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു .