പുതിയ നോട്ടുകൾക്കായി ബാങ്കുകളിൽ വൻ തിരക്ക്.

11:37 am 10/11/2016

download

കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ മുതൽ ബാങ്കുകളിൽ വൻ തിരക്ക്. പുതിയ 500, 2000 നോട്ടുകൾ മാറ്റിവാങ്ങാനാണ് ജനങ്ങൾ രാവിലെ മുതൽ ബാങ്കിലേക്ക് എത്തിയത്. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകൾ മാറുന്നതിനു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ മിക്ക ബാങ്കുകളിലും പുതിയ നോട്ടുകൾ എത്തിയിട്ടില്ല. 50, 100 രൂപ നോട്ടുകളാണ് ഇപ്പോൾ ബാങ്കുകകളിൽ നൽകുന്നത്.

അതേസമയം, പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതലേ എ.ടി.എമ്മുകളില്‍ ലഭ്യമാവൂ. ഇന്ന് എ.ടി.എമ്മുകള്‍ പ്രവർത്തിക്കില്ല. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും.

പഴയ നോട്ടുകള്‍ മാറാനുള്ള പ്രത്യേക ഫോം: