പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളുമായി കല്യാണ്‍ ഡെവലപ്പേഴ്‌സ് രണ്ടു പദ്ധതികള്‍ക്കു തുടക്കമിട്ടു

10:30 am 12/8/2016
2016aug12kalyan_devlopers
തിരുവനന്തപുരം: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡെവലപ്പേഴ്‌സ് തിരുവനന്തപുരത്ത് പേട്ടയിലും കുടപ്പനക്കുന്നിലുമായി രണ്ട് പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിപൂജയോടെ തുടക്കമിട്ടു. ചടങ്ങില്‍ കല്യാണ്‍ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. 40 അപ്പാര്‍ട്ടുമെന്റുകളുള്ള പേട്ടയിലെ കല്യാണ്‍ സെന്‍ട്രം, 56 അപ്പാര്‍ട്ട്‌മെന്റുകളുള്ള കുടപ്പനക്കുന്നിലെ കല്യാണ്‍ സഫയര്‍ എന്നിവയുടെ നിര്‍മാണം 2019 ഡിസംബറിനു മുമ്പായി പൂര്‍ത്തീകരിക്കും.

സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ ഗെയിംസ് സൗകര്യം, കുട്ടികള്‍ക്കായി കളിസ്ഥലം, പാര്‍ട്ടി ഹാള്‍, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലെ, ഇന്റര്‍കോം സഹിതമുള്ള വീഡിയോ ഡോര്‍ ഫോണ്‍, സൈ്വപ് കാര്‍ഡ് അക്‌സസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ രണ്ട് പദ്ധതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ എന്‍എച്ച് ബൈപാസിലെ ‘കല്യാണ്‍ അവന്തി’ എന്ന പദ്ധതിയുടെ നിര്‍മ്മാണവും ഈ വര്‍ഷം തന്നെ തുടങ്ങും.

300 കോടി രൂപയാണ് കേരളത്തിലെമ്പാടും വിവിധ പദ്ധതികളിലായി കല്യാണ്‍ ഡെവലപ്പേഴ്‌സ് നിക്ഷേപിക്കുന്നത്.