പുനരൈക്യ വാര്‍ഷികവും അനുസ്മരണ സമ്മേളനവും –

പി.പി.ചെറിയാന്‍
Newsimg1_99641176
ഡാലസ്: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങള്‍ 86 വര്‍ഷങ്ങള്‍ക്ക് മുന്‍പു വിജയത്തിലെത്തിയതിന്റെ ഓര്‍മ്മ ഡാലസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ പ്രത്യേക അനുസ്മരണ പരിപാടികളോടെ നടന്നു. ഇടവകയിലെ സജീവ സംഘടനയായ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. പ്രിന്‍സ് വി. സാമുവേല്‍ സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ അല്‍മായ സമൂഹത്തെ പ്രതിനിധീകരിച്ച് സാം ഫിലിപ്പ്, റോയി വര്‍ഗീസ് എന്നിവര്‍ സഭയുടെ ചരിത്രത്തേയും സഭാ ശാസ്ത്രത്തേയും ബന്ധപ്പെടുത്തി സംസാരിച്ചു.

അധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ കേരള െ്രെകസ്തവ സഭയില്‍ ഉരുത്തിരിഞ്ഞ വിഘടനത്തിന്റെ ധാര്‍മ്മികതയേയും അതിലൂടെ കേരള സഭ പഠിച്ച പാഠങ്ങളേയും അനുസ്മരിക്കുകയും നമ്മുടെ പിതാമഹന്മാര്‍ നേടിയെടുത്ത അറിവിന്റെയും സഭാ കൂട്ടായ്മയെ കുറിച്ചുളള തീഷ്ണമായ ബോധ്യത്തിന്റെയും പിന്‍ബലത്തിലാണ് ഈ പുനരൈക്യം സാധ്യമാക്കിത്തീര്‍ത്തതെന്ന് അഭിമാനിക്കുകയും ചെയ്തു. പിളര്‍പ്പിന്റെ വഴിയില്‍ നിന്ന് യോജിപ്പിന്റെ ശ്രമത്തിലേക്ക് വരാന്‍ എല്ലാ െ്രെകസ്തവ സഭാ സമൂഹങ്ങള്‍ക്കും സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ജോര്‍ജ് ചെമ്പനാല്‍ അര്‍പ്പിച്ച കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.