പുറ്റിംഗല്‍ വെടിക്കെട്ട് അപകടം; അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു

12-04-2016
_89167322_keralatemplefire03
പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, പ്രസിഡന്റ് പി.എസ്. ജയലാല്‍, ഭാരവാഹികളായ പ്രസാദ്, രവീന്ദ്രന്‍ പിള്ള, സോമന്‍പിള്ള എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വര്‍ക്കലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരുന്നു. വെടിക്കെട്ട്ദുരന്തത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം 15 പേരാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലുള്ളത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.