പുറ്റിങ്ങല്‍ ദുരന്തം : പോലീസിനും ജില്ലാ ഭരണകൂടത്തിനും​ ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌

12:11pm 22/5/2016
download (6)

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പോലീസിനും ജില്ലാ ഭരണകൂടത്തിനും ്ക്രൈം ബ്രാഞ്ച്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി. മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദികള്‍ ക്ഷേത്രം ഭാരവാഹികളാണെന്നും കരാറുകാര്‍ക്ക്‌ അനുമതി നല്‍കിയത്‌ അവരാണെന്നും ്രെകെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിങ്ങലില്‍ പൊട്ടിച്ചത്‌ 5249.6 കിലോ വെടിമരുന്നാണ്‌. നിരോധിത രാസവസ്‌തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ്രെകെംബ്രാഞ്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്‌ളോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തി. വെടിക്കെട്ടു നടത്താന്‍ രണ്ടു കരാറുകാരുമായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ ധാരണയായിരുന്നു. മത്സര വെടിക്കെട്ടിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തത്‌. വെടിക്കെട്ട്‌ കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്‌ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നാണ്‌ പൊട്ടിച്ചത്‌. ഇത്രയും അളവു പൊട്ടിച്ച ശേഷമാണു സ്‌ഫോടനമുണ്ടായത്‌. വെടിക്കെട്ടിന്‌ 486 കിലോ വെടിമരുന്നുകൂടി സുരേന്ദ്രന്‍ കരുതിയിരുന്നു. 15 കിലോ വെടിമരുന്നു മാത്രം കൈവശം വയ്‌ക്കാനാണ്‌ ഇരുവര്‍ക്കും ലൈസന്‍സ്‌ ഉണ്ടായിരുന്നത്‌. അനുവദനീയ പരിധിയെക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്‌തിയുള്ള സ്‌ഫോടനമാണു വെടിക്കെട്ടിന്റെ മറവില്‍ ഇവര്‍ നടത്തിയത്‌. സംഭവത്തില്‍ ദേശവിരുദ്ധ ശക്‌തികള്‍ക്കു പങ്കാളിത്തം ഉള്ളതായും തീവ്രവാദ പങ്കാളിത്തം ഉണ്ടായതായും തെളിവില്ല. ബാഹ്യശക്‌തികളുടെ ഇടപെടലും ഉണ്ടായിട്ടില്ല. 110 പേരാണു വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചത്‌. 13 ക്ഷേത്രം ഭാരവാഹികളും രണ്ടു വെടിക്കെട്ട്‌ ലൈസന്‍സുകാരും ഉള്‍പ്പെടെ 43 പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. നാനൂറിലേറെ പേര്‍ക്ക്‌ പരുക്കേറ്റു. 15 മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഡി.എന്‍.എ പരിശോധനഫലം ലഭിച്ചില്ല. ഫോറന്‍സിക്‌ പരിശോധനഫലവും കിട്ടാനുണ്ട്‌. സംഭവത്തില്‍ ഉദ്യോഗസ്‌ഥതലത്തില്‍ വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കലക്‌ടറേറ്റിയേും ക്ഷേത്രത്തിലേയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ട്‌. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുമുണ്ട്‌. ഇതിനകം ആയിരത്തോളം സാക്ഷികളെ ചോദ്യം ചെയ്‌തു. ദുരന്തത്തില്‍ 112 കെട്ടിടങ്ങള്‍ തകര്‍ന്നു. 2.58 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. വൈദ്യുതി വകുപ്പിന്‌ വലിയ നഷ്‌ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.