പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: കൊല്ലം കലക്ടറേറ്റില്‍ പരിശോധന

08:20am 22/04/2016
download
കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടറേറ്റില്‍ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കലക്ടറേറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് െ്രെകംബ്രാഞ്ച് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്‌