‘പുലിമുരുകന്‍’ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്തി

07:44 am 5/11/2016

images (4)
കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയും കുഞ്ചനും അയല്‍വാസികളാണ്. പുതുതായിറങ്ങുന്ന ശ്രദ്ധേയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ നടക്കാറുണ്ട്. അങ്ങനെയാണ് പുലിമുരുകനും അവിടെ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കുഞ്ചനും കുടുംബവും ഒരുമിച്ചിരുന്നാണ് പുലിമുരുകന്‍ കണ്ടത്. ആ ആനുഭവത്തെക്കുറിച്ച് കുഞ്ചന്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞത് ഇങ്ങനെ.
പുതിയ സിനിമകളൊക്കെ വരുമ്പോള്‍ മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഷോകള്‍ നടക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെയും വിളിക്കും. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചപ്പോഴും എന്നെ വിളിച്ചു. ഞാനും കുടുംബവും പോയി. ദുല്‍ഖറോ മമ്മൂക്കയുടെ മറ്റ് കുടുംബാഗങ്ങളോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പടം കണ്ടു. ചിത്രത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ അഭിപ്രായം അദ്ദേഹം തന്നെയാണ് പറയേണ്ടത്. പക്ഷേ പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. വളരെ നല്ല റെസ്‌പോണ്‍സ് ആയിരുന്നു കണ്ടിരിക്കുമ്പോള്‍. ഇത് ലാലിനെക്കൊണ്ടേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം പുലിമുരുകന്‍ കണ്ടിട്ട് രണ്ടോ മൂന്നോ ആഴ്ചകളായെന്നും കുഞ്ചന്‍ പറയുന്നു. ‘പുലിമുരുകന്‍’ ഇറങ്ങി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോള്‍ത്തന്നെ മമ്മൂക്ക പടം കണ്ടു, ഒപ്പം ഞാനും.’ കുഞ്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.