പുലിമുരുകന്‍ ടീസര്‍ എത്തി

02:59pm 21/5/2016

പുലിമുരുകന്‍ ടീസര്‍ എത്തി. ലാലേട്ടന്റെ ജന്മദിന സമ്മാനമായാണ് പുലിമുരുകന്‍ ടീസര്‍ എത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മുപ്പതുകോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമേ തമിഴ്, ഇംീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും