പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം; 17 പേര്‍ കൊല്ലപ്പെട്ടു

06:33pm 31/5/2016
images
മുംബൈ: മഹാരാഷ്‌ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച്‌ 17 മരണം. രണ്ടു ഓഫീസര്‍മാരും 15 ജവാന്മാര്‍ കൊല്ലപ്പെട്ടതായുമാണ്‌ വിവരം. അപടസം നടന്നത്‌ സൈനിക ആയുധ സംഭരണ കേന്ദ്രത്തില്‍.
കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ 19 പേര്‍ക്ക്‌ പരിക്കേറ്റതായിട്ടുമാണ്‌ വിവരം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു തീ പടര്‍ന്നു പിടിച്ചത്‌. ആദ്യം ഒരു സ്‌ഫോടനം ഉണ്ടാവുകയും പിന്നീട്‌ അത്‌ പെട്ടെന്ന്‌ പടരുകയുമായിരുന്നു.
ഇതേതുടര്‍ന്ന്‌ സംഭരണ കേന്ദ്രത്തിന്‌ സമീപമുള്ള ഗ്രാമത്തില്‍ നിന്നും 1000 പേരെ മാറ്റി പാര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്‌. ഇന്ത്യയിലെ വലിയ ആയുധ സംഭരണ ശാലകളില്‍ ഒന്നാണ്‌ ഇവിടെ. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.