പുള്‍പിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം

07:49 pm 6/10/2016

പി.പി.ചെറിയാന്‍
Newsimg1_46596942
വാഷിങ്ടണ്‍: അമേരിക്കന്‍ ചര്‍ച്ചുകളുടെ പുള്‍പിറ്റില്‍ നിന്ന് പാസ്റ്റര്‍മാര്‍ എന്തു പ്രസംഗിക്കണം, പ്രസംഗിക്കരുത് തുടങ്ങിയ വിഷയങ്ങളില്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം. െ്രെകസ്തവ ദേവാലയങ്ങളിലെ പാസ്റ്റര്‍മാര്‍ ഒക്ടോബര്‍ 3ന് പുള്‍ പിറ്റ്‌സ് സണ്‍ഡെയായി ആചരിച്ചു.

അലയന്‍സ് ഡിഫന്റിങ് ഫ്രീഡം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നാലായിരത്തോളം പാസ്റ്റര്‍മാര്‍ പങ്കെടുത്തു. 1954ല്‍ സെനറ്റര്‍ ലിന്‍ഡന്‍ ബി ജോണ്‍സണ്‍ യു എസ് ടാക്‌സ് കോഡില്‍ ഭേദഗതി വരുത്തുന്ന ബില്‍ നിയമമായതോടെയാണ് ഐആര്‍എസിന്റെ നിയന്ത്രണം ചര്‍ച്ചകള്‍ക്ക് ബാധകമായത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുള്‍പിറ്റ് ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യമായിതന്നെ ഭേദഗതി ബില്ലു കൊണ്ട് ഉദ്ദേശിച്ചതെങ്കിലും ചര്‍ച്ചകളുടെ ഭാഗികമായ നിയന്ത്രണം ഐആര്‍എസ് ഏറ്റെടുക്കുകയായിരുന്നു.

ജോണ്‍സണ്‍ അമന്റ്‌മെന്റ് എന്നാണ് ഈ ഭേദഗതി അറിയപ്പെടുന്നത്. യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന കയറ്റമാണിതെന്നും, ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും, ജോണ്‍സണ്‍ ഭേദഗതി എടുത്തു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എഡിഎഫ് സംഘടനാ സീനിയര്‍ കോണ്‍സല്‍ ഏറിക്ക സ്റ്റാന്‍ലി പറഞ്ഞു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനോ, മുറിവേറ്റവരുടെ മുറിവ് വച്ചുകെട്ടുന്നതിനോ, മനസു തകര്‍ന്നവരെ സമാശ്വസിപ്പിക്കുന്നതിനോ ശ്രമിക്കാത്ത ഐആര്‍എസ്, ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേവാലയങ്ങള്‍ക്കു നേരെ തിരിയുന്നതെന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു. ഞങ്ങള്‍ക്ക് ദൈവത്തോടു മാത്രമാണ് കടപ്പാടുള്ളുവെന്നും രാജ്യത്ത് മന സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് കഴിവിന്റെ പരിമാവധി ശ്രമിക്കുമെന്നും എഡിഎഫ് വക്താവ് പറഞ്ഞു.

പാസ്റ്റര്‍മാര്‍ക്ക് സ്വാതന്ത്ര്യമായി പ്രസംഗിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന ഭേദഗതിക്കെതിരെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍തി ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അധികാരത്തിലെത്തിയാല്‍ ഈ നിയമം അസാധുവാക്കുന്നതിന് നടപകടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി.