പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

06:38pm 28/5/2016
pampa-river
കണ്ണൂര്‍: പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കാണാതായ രണ്ട് കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചു. ദില്ലിയില്‍ നിന്ന് പയ്യാവൂരിലെ ഒരു വീട്ടില്‍ വിരുന്നിനെത്തിയ രണ്ട് കുട്ടികളും വീട്ടില്‍ തന്നെയുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെല്ലാം 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്നെന്ന ഒരു കുട്ടിയെ രക്ഷിച്ചു. സെബാൽ സെൽജൻ(15), ഒരിജ സെൽജൻ(15), മാണിക് ബിനോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എട്ടുപേര്‍ സംഘത്തിലുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.