പൃഥ്വിരാജ് സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍

05:05 pm 15/9/2016

images (22)

മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സംവിധായകനാകുന്നു. മെഗാതാരം മോഹന്‍ലാലാണ് നായകന്‍.. ലൂസിഫര്‍ എന്നാണ് സിനിമയ്‍ക്കു പേരിട്ടത്. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. തന്റെ ഡ്രീം പ്രൊജക്റ്റാണ് ലൂസിഫറെന്ന് മുരളി ഗോപി asianetnews.tvയോട് പറഞ്ഞു.
മോഹന്‍ലാലിനോട് 2012ല്‍ പറഞ്ഞ കഥയാണ് ഇത്. പക്ഷേ അന്ന് ആരു ചിത്രം സംവിധാനം ചെയ്യും എന്നായിരുന്നു ആശങ്ക. പിന്നീട് പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ത്രില്ലായി. അദ്ദേഹത്തിന് സംവിധാനം ചെയ്യണം എന്ന ആഗ്രഹവും പങ്കുവച്ചു. പക്ഷേ പൃഥ്വിരാജിന്റെ ഡേറ്റുമായി എങ്ങനെ ഒത്തുപോകും എന്നായിരുന്നു പിന്നീടുള്ള പ്രശ്നം. എന്നാല്‍ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ തന്റെ സിനിമകള്‍ മാറ്റിവയ്‍ക്കാന്‍ തയ്യാറാണെന്നും പൃഥ്വിരാജ് പറഞ്ഞതോടെയാണ് പ്രൊജക്റ്റ് ആകുന്നത് – മുരളി ഗോപി പറഞ്ഞു.
തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങള്‍ അഭിനേതാക്കാളായി ഉണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.