പെട്രോളിന് 1.46, ഡീസലിന് 1.53 രൂപയും കുറച്ചു

11:36 am 16/11/2016
Newsimg1_31998899

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. സെപ്റ്റംബര്‍ മുതല്‍ ആറു തവണ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് വിലയില്‍ കുറവുവരുത്തുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില പുതുക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.