പെട്രോളിന് 13 പൈസ കൂടി; ഡീസലിന് കുറഞ്ഞു

09:22 am 1/12/2016

Newsimg1_91354111

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 13 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 12 പൈസ കുറച്ചു. ആഗോള വിപണിയിലെ ഇന്ധന വിലയില്‍ വന്ന മാറ്റമാണ് രാജ്യത്തും പ്രതിഫലിച്ചത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

വാറ്റ് നികുതി ഒഴിവാക്കിയുള്ള തുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും പെട്രോള്‍ പമ്പുകള്‍ വില നിര്‍ണയിക്കുക. നവംബര്‍ 16ന് പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു.