പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു

08:58 am 16/09/2016
images (2)
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. അന്താരാഷ്ട്ര വില നിലവാരവും രൂപ-ഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവുമാണ് ഇപ്പോഴത്തെ വിലമാറ്റത്തിന് കാരണം. ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.05 രൂപയും ഡീസല്‍ ലിറ്ററിന് 52.63 രൂപയുമാകും. ഇത് യഥാക്രമം 63.47ഉം 52.94ഉം ആയിരുന്നു. പെട്രോളിന് ഈ മാസം രണ്ടാമത്തെ വില വര്‍ധനയാണിത്. സെപ്റ്റംബര്‍ ഒന്നിന് 3.38 രൂപയുടെ വന്‍ വര്‍ധനയാണ് പെട്രോളിന് വരുത്തിയത്. ഡീസലിന് 2.67 രൂപയും കൂട്ടിയിരുന്നു.