പെട്രോൾ ഡീസൽ വില വർധിപ്പിച്ചു

09:14 am 5/10/2016
download

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 10 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ ഡീലർ കമ്മീഷനിലെ വർധനവാണ് കാരണം. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് ഇന്ധന വില സെപ്റ്റംബർ 30നാണ് അവസാനമായി പുതുക്കിയത്.