പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

09.25 AM 28/10/2016
stabbedd_20102016
ചെന്നൈ: ചെന്നൈയിലെ കോയമ്പേടില്‍ പ്രണയാഭ്യര്‍ഥ നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെണ്‍കുട്ടി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.