പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍

07:56 am 26/11/2016

Newsimg1_79252906
ന്യുയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്ത ക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ. പി. ഡബ്ല്യു. എഫ്) പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലദല്‍ഫിയ എല്‍ക്കിന്‍സ് പാര്‍ക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 Church Road, Elkins Park, PA 19027) നടത്തപ്പെടും. പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.

പ്രസിഡന്റ് റോയി മേപ്രാല്‍, വൈസ് പ്രസിഡന്റ്: രാജന്‍ ആര്യപ്പള്ളില്‍, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ. സെക്രട്ടറി: പാസ്റ്റര്‍ സ്റ്റാന്‍ലി ജോസഫ്, ട്രഷറാര്‍: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോര്‍ഡിനേറ്റര്‍: മേരി ജോസഫ് എന്നിവരാണ് കെ. പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികള്‍.

ക്രൈസ്തവ സാഹിത്യാഭിരുചിയുളള്ള സഭാവിശ്വാസികളും കര്‍ത്ത്യ ദാസന്മാരും തദവസരത്തില്‍ കടന്നുവന്ന് സഹകരിക്കുകയും ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.