പെരുമ്പാവൂരില്‍ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം

04:01 pm 30/08/2016
images (3)
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം മെഷീൻ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. പുലര്‍ച്ചെ മൂന്നിനും 3.50നും ഇടയിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിൽ കവര്‍ച്ചാശ്രമം നടന്നതെന്ന് പൊലീസ് അറിയിച്ചു. മെഷീനിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല.

മോഷ്ടാക്കള്‍ എ.ടി.എം മെഷീൻ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കവർ മാത്രമാണ് തകർക്കാനായത്. അപ്പോഴേക്കും സുരക്ഷാ അലാറം മുഴങ്ങി. വിവരം അറിഞ്ഞ് ബാങ്ക് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞിരുന്നു.

പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരിക്കാമെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണം ശക്തിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.