പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ശ്മശാനത്തിൽ തള്ളി

02.20 AM 31/10/2016
rape_2310
ബാണ്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം ശ്മശാനത്തിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ചവർ കുട്ടിയുടെ തല തകർക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇക്കാരണത്താൽ കൊല്ലപ്പെട്ടത് ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 14 പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് ശ്മശാനത്തിൽനിന്നു കണ്ടെത്തിയിരിക്കുന്നതെന്ന് എസ്പി ശ്രീപതി മിശ്ര അറിയിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ക്രൂരമായി മാനഭംഗത്തിനിരയായതു സംബന്ധിച്ചു പരാമർശമുള്ളത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.