പെർത്തിൽ ഓസീസിന് തോൽവി

02.30 PM 07/11/2016
Kagiso_Rabada_071116
പെർത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 177 റൺസിന്റെ തോൽവി. 539 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 361 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ പേസർ കംഗീസോ റബാഡയാണ് ഓസീസിനെ തകർത്തത്. റബാഡ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

ഉസ്മാൻ കവാജ (97), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പീറ്റൻ നെവിൽ (പുറത്താകാതെ 60) എന്നിവർ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ഡേവിഡ് വാർണർ 35 റൺസിനും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 34 റൺസിനും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ രണ്ടു റൺസ് ലീഡ് നേടിയ ശേഷമാണ് ഓസീസ് പേസ് ബൗളിംഗ് പറുദീസയായ പെർത്തിൽ തോൽവി ഏറ്റുവാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 242, രണ്ടാം ഇന്നിംഗ്സ് 540/8 ഡിക്ലേർഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 244, 361.