പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി

12:33 pm 23/08/2016
download (10)
ഗുഡ്ഗാവ്:പൊതുമാപ്പുപറയിച്ച യുവതിയെ കൂട്ടബലാൽസംഗം ചെയ്ത് പ്രതികാരം . മേവാത്തിലെ പിതാവിന്‍റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയാണ് യുവാക്കൾ 29കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്.

യുവതിയെ അപമാനിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മാസം യുവാക്കൾ ഗ്രാമ പഞ്ചായത്തിന്‍റെ തീരുമാന പ്രകാരം പൊതുമാപ്പ് പറഞ്ഞിരുന്നു. സംഭവത്തിലുള്ള പ്രതികാരമാണ് ബലാൽസംഗത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർതൃഗൃഹമായ മേവാത്തിൽ നിന്നുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു.

ബാദ്ഷാപൂരിലുള്ള പിതൃഗൃഹത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ നാല് അനുജൻമാർ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജോലിസ്ഥലത്തും മാതാവ് ആശുപത്രിയിലുമായിരുന്നു.