പൊലീസില്‍ കുറ്റവാസന കൂടുന്നു; പരിശീലനരീതി മാറണമെന്ന് മുഖ്യമന്ത്രി

11:44 am 25/11/2016

images (1)
തൃശൂര്‍: പൊലീസ് സേനയിലെ പരിശീലന രീതി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ബാച്ചില്‍ പരിശീലനം നേടിയവരില്‍ കുറ്റവാസന വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുറ്റവാനയുള്ളവരെ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 36 സബ് ഇന്‍സ്പക്ടര്‍മാരുടെയും 371 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു ബാച്ചില്‍ പരിശീലനം നേടിയവരെപ്പറ്റി സേനയ്ക്കുള്ളില്‍ നിന്നും പരാതികള്‍ ഉയരുന്നു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്.
പൊലീസ് സേനയിലെ വനിതാ പങ്കാളിത്തം പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.