പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

01.25 AM 08/11/2016
UDF_LDF_760x400
തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗമായ ജോളി പത്രോസ് പിന്തുണച്ചതോടെയാണ് നാടകീയമായ അട്ടിമറിയുണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗമായ ജോളി പത്രോസ് പിന്തുണച്ചതോടെയാണ് നാടകീയമായ അട്ടിമറിയുണ്ടായത്. ജോളി പത്രോസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ഭരണം അനിശ്ചിതത്വത്തിലാണ്. 13 അംഗങ്ങളുള്ള ബ്ലോക്കില്‍ 7 പേര്‍ കോണ്‍ഗ്‌സ് അയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി ചൊല്ലിയായിരുന്നു കോണ്‍ഗ്രസില്‍ ആദ്യം തര്‍ക്കം തുടങ്ങിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജലജ കുമാരിക്കെതിരെ ഒരു വിഭാഗത്തെ എതിര്‍പ്പ് ശക്തമായ തക്കം നോക്കിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ഡി സി സി നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുമ്പ ബ്ലോക്കിലെ അംഗമായ ജോളി പത്രോസ് ഇന്ന് എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു.
എല്‍ഡിഎഫിനോടൊപ്പം വന്ന ജോളിപത്രോസ് പുതിയ പ്രസിഡന്റ് ആകുമെന്നാണ് സൂചന. വിപ്പ് ലംഘിച്ച ജോളിപത്രോസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഡി സി സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.