പോര്‍ച്ചുഗല്‍ സെമിയില്‍

09:43 AM 01/07/2016
images
മാഴ്‌സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ പോളണ്ടിനെയാണ് പോർച്ചുഗൽ വീഴ്ത്തിയത്(5-3) നിശ്ചിത സമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു. പോളണ്ടിനായി 2-ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. പോളണ്ടിന്റെ ബ്ലാസ്‌കിയോവസ്‌കിയുടെ കിക്കാണ് ഷൂട്ടൗട്ടിൽ പോർച്ചുഗൽ ഗോളി തടുത്തിട്ടത്.