പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം

01.07 Am 01-08-2016
rally3
പി.പി.ചെറിയാന്‍
ഡാളസ്: പോലീസ് അതിക്രമങ്ങള്‍ക്തെിരെ ജൂലായ് 29ന് ഡാളസ്സ് ഡൗണില്‍ നടത്തിയ ബഹുജന മാര്‍ച്ച് സമാധാനപരമായി സമാപിച്ചു. ഇന്ന് നടന്ന റാലി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജൂലായ് 7ല്‍ നടന്ന റാലിയ്ക്കിടയില്‍ 5 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടക്കം വിട്ടു മാറുംമുമ്പെ സംഘടിപ്പിച്ച പ്രകടനത്തെ നേരിടുന്നതിന് പോലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചിരുന്നത്. ജൂലായ് 21ന് നടത്താന്‍ തീരുമാനിച്ച പ്രകടനം പോലീസിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് 29ലേക്ക് മാറ്റിയത്. നെക്­സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് (Next Generation Action Network) സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധിച്ചു മറ്റൊരു വിഭാഗം പ്രകടനത്തിന് ശ്രമിച്ചത്. സംഘര്‍ഘനിര്‍ഭരമായ നിമിഷങ്ങളാണ് സൃഷ്ടിച്ചത്. പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. ജൂലായ് 7ന് 5 പോലീസുകാര്‍ വെടിയേറ്റു വീണ സ്ഥലത്തുനിന്നും ഏതാനും ബ്ലോക്കുകള്‍ അകലെയാണ് പ്രതിഷേധക്കാര്‍ രാത്രി 7മണിയോടെ പ്രകടനത്തിനായി ഒത്തുചേര്‍ന്നത്. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച പ്രകടനക്കാരോടു ഒഴിഞ്ഞുപോകുന്നതാണ് പോലീസ് നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കൊല്ലപ്പെടുന്നതോ, പോലീസുക്കാര്‍ മറ്റുള്ളവരെ കൊല്ലുന്നതോ അംഗീകരിക്കാനാവില്ലെന്ന് പ്രകടനക്കാരെ അഭിസംബോധന ചെയ്തു ഫ്രണ്ട്ഷിപ്പ് വെസ്റ്റ് സാപ്റ്റിസ്റ്റ് ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ഫ്രെഡറിക് ഹെയ്ന്‍ പറഞ്ഞു. നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കണെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.