പോലീസ് കമ്മീഷ്ണറുടെ അഡൈ്വസറി ബോര്‍ഡില്‍ അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ജോസ് കുന്നേല്‍, സജി കരിങ്കുറ്റി

10:55am 3/5/2016

– പി.പി.ചെറിയാന്‍
unnamed (2)
ഫിലാഡല്‍ഫിയ: പോലീസ് കമ്മീഷ്ണറുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സിലില്‍ മലയാളികള്‍ക്ക് നിയമനം.

ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.ഡയറക്ടര്‍മാരായ അലക്‌സ് തോമസ്, ജോബി ജോര്‍ജ് എന്നിവരെ കൂടാതെ പ്രമുഖ അറ്റോര്‍ണിയായ ജോസ് കുന്നേല്‍, ബിസിനസ്സ് ഉടമ സജി കരിങ്കുറ്റി എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്.

ഏഷ്യന്‍ ഫെഡറേഷന്‍ കഴിഞ്ഞ 16 വര്‍ഷമായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ നേതാക്കളുടെ കേന്ദ്ര സംഘടനയാണ്. കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്‍ഡ്യ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഏഷ്യന്‍ ഫെഡറേഷന്‍ പോലീസ് വകുപ്പുമായി ചേര്‍ന്ന് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ദശാബ്ദത്തിലധികമായി ചെയ്തു വരുന്നു.

2008 മുതല്‍ പോലീസ് കമ്മീഷ്ണറുടെ അഡൈ്വസറി ബോര്‍ഡിലും, ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ അഡൈ്വസറി ബോര്‍ഡിലും അംഗങ്ങളാണ് അലക്‌സ് തോമസും ജോബി ജോര്‍ജും

ഇന്‍ഡ്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കമ്മീഷ്ണറുടെ ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുന്നതിനും, പ്രശ്‌നപരിഹാരത്തിനും പ്രവര്‍ത്തിച്ചു വരുന്നു.

അലക്‌സ് തോമസ് പമ്പ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളഫോറം മുന്‍ ചെയര്‍മാന്‍, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റ്, ക്രിസ്റ്റോസ് മാര്‍ത്തോമ്മ പള്ളി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹ്യ സേവനത്തിന് ഗവര്‍ണ്ണറുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പോലീസ് കമ്മീഷ്ണര്‍, മേയര്‍ എന്നിവരുടെ സാമൂഹ്യ സേവന അവാര്‍ഡ് ജോബി ജോര്‍ജ് നേടിയിട്ടുണ്ട്. ട്രൈസ്‌റ്റേററ് കേരള ഫോറം മുന്‍ ചെയര്‍മാന്‍, കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രല്‍ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഡ്യ പ്രസ്സ് ക്ലബ് ഫിലഡല്‍ഫിയ പ്രസിഡന്റ്, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ബില്‍ഡിംഗ് കമ്മറ്റി കോര്‍ഡിനേറ്റര്‍, ഐഎന്‍ഓസി കേരള ദേശീയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിയ്ക്കുന്നു.

ജോസ് കുന്നേല്‍, കാല്‍ നൂറ്റാണ്ടിലധികം നിയമ രംഗത്ത് സജീവമാണ്. AAABP പ്രസിഡന്റായിരുന്നു. ഏഷ്യന്‍ അമേരിക്കന്‍ ബിസിനസ്സ് പ്രൊഫഷ്ണല്‍ അസോസിയേഷന്‍, ഐഎന്‍ഓസി കേരള ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ ബില്‍ഡിംഗ് കമ്മറ്റി മെംബര്‍, എന്നീ നിലകളിൽ പ്രവര്ത്തിച്ചു.

സജി കരിങ്കുറ്റി ബിസിനസ്സ് രംഗത്ത് സജീവമാണ്. ഫില്‍മ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഐഎന്‍ഓസി കേരള പെന്‍സില്‍വേനിയ വൈസ് പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവര്ത്തിക്കുന്നു

ഫിലഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ സമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എല്ലാവരും വ്യക്തമാക്കി. പോലീസ് കമ്മീഷ്ണര്‍ റിച്ചര്‍ഡ് റോസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏഷ്യന്‍ സമൂഹം ഫിലഡല്‍ഫിയയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയത് സ്മരിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് കമ്മീഷ്ണര്‍ റിച്ചര്‍ഡ് റോസ് ആഹ്വാനം ചെയ്തു.

വിവിധ സമൂഹങ്ങളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു. ഏപ്രില്‍ 22ന് സിയോള്‍ റാമ്പോ റെസ്‌റ്റോറന്റിന്റെ ബാങ്ക്വറ്റ് ഹാളില്‍ ആണ് ചടങ്ങുകള്‍ നടന്നത്