പോള്‍ റയന് പ്രൈമറിയില്‍ അനായാസ വിജയം

11/8/2016
– പി. പി. ചെറി­യാന്‍
unnamed
വിസ്‌കോണ്‍സില്‍: യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയണ്‍ ഓഗസ്റ്റ് 9ന് നടന്ന വിസ്‌കോണ്‍സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി െ്രെപമറിയില്‍ അനായാസ വിജയം കരസ്ഥമാക്കി. ശക്തനായ എതിരാളി പോള്‍ നെല്ലനെയാണ് റയ്ന്‍ പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ട്രംപ് അവസാന നിമിഷം വരെ പോള്‍ റയാനെ എന്‍ഡോഴ്‌സ് ചെയ്യുന്നതിന് മടിച്ചുവെങ്കിലും കഴിഞ്ഞ വെളളിയാഴ്ച പോള്‍ റയനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിച്ചത് പോളിന് വിജയം അനായാസമാക്കി.

പോള്‍ റയണ്‍ മത്സരിച്ച വിസ്‌കോണ്‍സില്‍ ഫസ്റ്റ് കണ്‍ഗ്രഷണല്‍ സീറ്റില്‍ ട്രംപിന് കനത്ത പരാജയമാണ് സംഭവിച്ചത്. ഇവിടെ ടെഡ് ക്രൂസിനായിരുന്നു വിജയം. പോള്‍ റയണിന്റെ വിജയത്തിനുശേഷം നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇത്തവണ വൈറ്റ് ഹൗസ് ഭരണം പിടിച്ചെടുക്കുമെന്നും ഒബാമയുടെ തുടര്‍ഭരണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.