പോസ്റ്റല്‍ പിക്‌­നിക് വിജയകരമായി

10:32 am 24/8/2016

– ബിന്‍സ് വെളിയത്തുമാലില്‍
Newsimg1_9499176
ചിക്കാഗോ: പോസ്റ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ മലയാളീ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പിക്‌­നിക്ക് നടത്തപ്പെട്ടു. ഗ്ലെന്‍വ്യൂവിലുള്ള ഇന്‍ഡ്യന്‍ ട്രെയിന്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്‌­നിക് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. പിക്‌­നിക്കില്‍ വിവിധ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന കായികമല്‍സരങ്ങള്‍ നടത്തപ്പെട്ടു. നിരവധി മലയാളി പോസ്റ്റല്‍ കുടുംബങ്ങള്‍ പിക്‌­നിക്കില്‍ പങ്കുചേര്‍ന്നു.

ബിന്‍സ് വെളിയത്തുമാലില്‍, സോമി അച്ചേട്ട്, ജോണ്‍സന്‍ കൂവക്കട, സിബി ചൂട്ടുവേലില്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പിക്‌­നിക്കിന് നേതൃത്വം നല്‍കിയത്. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി അഗസ്റ്റിന്‍ ഉലഹന്നാന്‍(കണ്‍വീനര്‍), സിബി ആന്റണി, ജോര്‍ജ് പണിക്കര്‍, റോയി ജോസഫ്, സച്ചു കുര്യന്‍ എന്നിവരെ തെരഞ്ഞെടുത്തു. ബിന്‍സ് വെളിയത്തുമാലില്‍ അറിയിച്ചതാണിത്.