പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍

1;24 pm 10/9/2016
images (11)
ന്യൂഡല്‍ഹി: പ്രകാശ് കാരാട്ടിനെ താൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാര്‍. കാരാട്ടിനെതിരെ താന്‍ വ്യക്തിപരാമായി പരാമർശിച്ചിട്ടില്ലെന്നും ബിജെപി കമ്മ്യൂണൽ ഫാസിസ്റ്റ് ആണെന്നുള്ളത് എന്‍റെ അഭിപ്രായമാണെന്നും കന്നയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പ്രകാശ് കാരാട്ട് അമേരിക്കയിലേക്കു പോയ്ക്കോളൂ എന്ന് കന്നയ്യ കുമാര്‍ പ്രസ്താവിച്ചതായി സോഷ്യൽ മീഡിയയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
ഈ ചര്‍ച്ചകൾ തള്ളി കനയ്യ കുമാർ ബിജെപി അതോറെറ്റേറിയൻ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും ബിജെപിയും ആര്‍എസ്എസും പോലുള്ള വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷം ഒരുമച്ച് നിൽക്കണമെന്നും പറഞ്ഞു. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെടാനില്ല. ഞാൻ എന്‍റെ അഭിപ്രായമാണ് പറയുന്നത്. പഠനം പൂ‌ർത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.അതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.