പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടികളെ ഇരയാക്കിയ പൂജാരി അറസ്റ്റില്‍

03:36pm 23/6/2016
images (3)

കൊല്ലം: എട്ട് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാല്‍ (25) ആണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്.

സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കഥ അധ്യാപകര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയുമായി ചങ്ങാത്തം സൃഷ്ടിച്ച പൂജാരി പിന്നീട് ഭീഷണിപ്പെടുത്തി കൂടുതല്‍ കൂട്ടികളെ വലയിലാക്കുകയായിരുന്നു. ആദ്യ കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പൂജാരി ചിത്രീകരിച്ചു. സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് കുട്ടി കൂട്ടുകാരെ വിളിച്ചുകൊണ്ടു പൂജാരിയുടെ അടുത്ത് എത്തിച്ചത്. ഇവരെയും ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.

സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി വിദ്യാര്‍ഥികളോട് സംസാരിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ പൂജാരിയെ ക്ഷേത്രം ഭാരവാഹികള്‍ പുറത്താക്കി. പൂജാരിക്കെതിരേ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.