പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ മുഖത്തിന് കുത്തി

02.31 AM 29/10/2016
Crime_760x400
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുഖത്ത് കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ കോയമ്പേടിലാണു സംഭവം. ഇവിടുത്തെ ബസ് ടെർമിനലിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പ്രദേശവാസികളുടെ സഹായത്തോടെ അക്രമിയെ പിടികൂടി.

മൂന്നു വർഷം മുമ്പ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നതായും അന്നുതൊട്ട് താൻ നടത്തിയ പ്രണയാഭ്യർഥനകൾ നിരസിച്ചതാണ് അക്രമത്തിനു കാരണമെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. 32കാരനായ അക്രമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.