പ്രണവും മലയാള സിനിമയിൽ നാ‍‍യകനാകുന്നു.

04:58 pm 30/9/2016

images (5)
മോഹന്‍ലാലിന്‍റെ മകന്‍ പ്രണവും മലയാള സിനിമയിൽ നാ‍‍യകനാകുന്നു. ഊഴത്തിന് ശേഷം ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തില്‍ ജിത്തു ജോസഫിന്‍റെ സംവിധാന സഹായിയായി പ്രണവ് പ്രവർത്തിച്ചിരുന്നു. ക്യാമറക്ക് പിന്നിൽ നിൽക്കാനാണ് പ്രണവിന് താൽപര്യമെന്നും അദ്ദേഹം ഉടൻ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ആരാധകരെ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്.

മേജർ രവി സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ‘പുനർജനി’യിൽ പ്രണവ് ബാലതാരമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പ്രണവിന് ലഭിച്ചിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്‍റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലവും അതരിപ്പിച്ചിരുന്നു.