ആലുവ: ജിഷകൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് തിരിച്ചറിയില്‍ പരേഡില്‍ ജിഷയുടെ അമ്മ രാജശ്വേരിയും സഹോദരി ദീപയും പോലീസിനോട് വ്യക്തമാക്കി. ആലുവ പോലീസ് ക്ലബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
കിണറ്റിന്കരയില് ജിഷയുടെ മാതാവ് രാജേശ്വരിയും താനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നു രാജശ്വേരി മറ്റൊരാളെകൂട്ടി തന്നെ മര്‍ദിച്ചെന്നും അമിറുള്‍ പറഞ്ഞതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ ദ്വിഭാഷിയായിരുന്ന ലിപ്ടന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തനിക്കോ ജിഷയ്ക്കോ ഇയാളെ അറിയില്ലെന്നുമായിരുന്നു ഇതിനോടു രാജേശ്വരി പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണു രാജേശ്വരിയെയും തിരിച്ചറിയല്‍ പരേഡിനായി പോലീസ് എത്തിച്ചത്.