12.07 AM 18-05-2016
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കര്‍ണാടക സ്വദേശി മൊഹമ്മദ് മെഹബൂബി (25) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ്ഏഴിനായിരുന്നു മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ കാല് തൊട്ട് വന്ദിക്കുന്ന തെലുങ്കാന നിയമസഭാംഗം അക്ബറുദ്ദീന്‍ ഒവൈസിയുടെ ഫോട്ടോയുടെ തലഭാഗം മാറ്റി മോദിയുടെ തല ചേര്‍ത്തായിരുന്നു പോസ്റ്റ്. രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.