പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരെ ചെടിച്ചട്ടി എറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍

1454492890_priminister6:50pm

3/2/2016

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനത്തിനു നേരെ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞ് നടുറോഡില്‍ നിന്ന സ്ത്രീ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചെടിച്ചട്ടി വലിച്ചെറിയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.
വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ കടന്നുപോകവേയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്ത്രീയുടെ പ്രതിഷേധം. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് റോഡില്‍ ധര്‍ണ്ണ ഇരിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അവിടേയ്ക്ക് എത്തിയെങ്കിലും വഴിമാറാന്‍ തയ്യാറാകാതിരുന്ന ഇവര്‍ വാഹനവ്യൂഹത്തിന് നേര്‍ക്ക് ചെടിച്ചട്ടിഎറിയുകയായിരുന്നു. അതേസമയം, ഇവര്‍ എന്തിനാണ് പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.