പ്രധാനമന്ത്രിയെ ഇന്നു കാഷ്മീരിലെ പ്രതിപക്ഷം കാണും.

10:11 am 22/8/2016

images (1)

ന്യൂഡല്‍ഹി: കാഷ്മീരില്‍ ഒന്നരമാസമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേതൃത്വം നല്കുന്ന സംഘം കാഷ്മീരിലെ സ്ഥിതിഗതികള്‍ മോദിയെ ധരിപ്പിക്കും.

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.എ. മിര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാക്കള്‍, സ്വതന്ത്ര എംഎല്‍എമാര്‍ തുടങ്ങിയവരും പ്രതിപക്ഷ സംഘത്തിലുണ്ട്. ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷമുള്ള കാര്യങ്ങള്‍ നിയന്ത്രണാതീതമായത് മുഫ്തി സര്‍ക്കാറിന്റെ മാത്രം വീഴ്ചയാണെന്ന് ഒമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.