പ്രധാനമന്ത്രി ഇന്ന് റിയാദ് സന്ദര്‍ശിക്കും

08:56am 02/4/2016
images
റിയാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച റിയാദിലത്തെും. ശനിയാഴ്ച ഉച്ചക്ക് 1.30ന് റിയാദ് വിമാനത്താവളത്തിലത്തെുന്ന പ്രധാനമന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 4.40ന് റിയാദിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ പൗര സമൂഹവുമായി പ്രധാനമന്ത്രി സംസാരിക്കും. ശനിയാഴ്ച രാത്രി കിങ് അബ്ദുല്ല പെട്രോളിയം റിസര്‍ച്ച് സെന്ററില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശിയുടെ നേതൃത്വത്തില്‍ വിരുന്ന് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ സൗദി സംരംഭകരുമായി കൂടിക്കാഴ്ച. ഉച്ചക്ക് സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയ ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.